Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holy Cross

Thiruvananthapuram

ആ​ന​പ്പാ​റ വി​ശു​ദ്ധ കു​രി​ശി​ന്‍റെ പുകഴ്ചാ തി​രു​നാ​ള്‍ സ​മാ​പി​ച്ചു

വെ​ള്ള​റ​ട : ആ​ന​പ്പാ​റ ഇ​ട​വ​ക വി​ശു​ദ്ധ കു​രി​ശി​ന്‍റെ പു​ക​ഴ്ചാ തി​രു​ന്നാ​ള്‍ സ​മാ​പി​ച്ചു. സെ​പ്തം​പ​ര്‍ 12ന് ​ആ​രം​ഭി​ച്ച തി​രു​നാ​ളി​നാ​ണ് ഇ​ന്ന​ലെ സ​മാ​പ​നായത്. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ​മ്പൂ​ര്‍​ണ ബൈ​ബി​ള്‍ പാ​രാ​യ​ണ​ത്തി​നും സ​മാ​പ​നം കു​റി​ച്ചു.

"വി​ശു​ദ്ധ കു​രി​ശ് സ്‌​നേ​ഹസം​സ്‌​കാ​ര​ത്തി​ന്‍റെ പ്ര​തീ​കം' എ​ന്ന​താ​യി​രു​ന്നു തി​രു​നാള്‍ സ​ന്ദേ​ശം.​ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ല്‍നി​ന്നും വി​ശു​ദ്ധ മി​ഖാ​യേ​ല്‍ മാ​ലാ​ഖയുടെ കു​രി​ശ​ടി​യി​ലേ​യ്ക്ക് ന​ട​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ നൂറുക​ണ​ക്കി​നു വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു. മോ​ണ്‍. ഡോ. ​വി​ന്‍​സന്‍റ് കെ.​ പീ​റ്റ​ര്‍ , ഫാ. ​അ​രു​ണ്‍ പി.​ ജി​ത്ത്, ബ്ര​ദ​ര്‍ സ​ലി​ന്‍ സി. ​പ​ത്രോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

വൈ​കു​ന്നേ​രം ആറിനു ന​ട​ന്ന ആ​ഘോ​ഷ​മാ​യ സ​മൂ​ഹ ദി​വ്യ​ബ​ലി​ക്കു നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ശു​ശ്രൂ​ഷാ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ മോ​ണ്‍. റൂ​ഫ​സ് പ​യ​സ്‌ലീ​ന്‍ മു​ഖ്യകാ​ര്‍​മിക​ത്വം വ​ഹി​ച്ചു. ദൈ​വ​ദാ​സ​ന്‍ ഫാ. ​അ​ദെ​യോ​ദാ​ത്തൂസ് ​വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ഡോ. കു​ര്യ​ന്‍ ആ​ലു​ങ്ക​ല്‍ ഒ​സി​ഡി വ​ച​നസ​ന്ദേ​ശം ന​ല്‍​കി. മോ​ണ്‍. ഡോ. ​വി​ന്‍​സന്‍റ് കെ.​പീ​റ്റ​ര്‍, ഫാ. ​അ​രു​ണ്‍ പി. ​ജി​ത്ത് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മിക​ര്‍ ആ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്നും ന​ട​ന്നു.

Latest News

Corehub Up